മുംബൈ: ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി ഭർത്താവ്. സംഭവത്തിൽ മൂന്ന് വർഷത്തിന് ശേഷം ഭർത്താവ് പോലീസിന്റെ പിടിയിലായി. ബദലാപൂരിലാണ് സംഭവം. സുഹൃത്തുക്കളുടെ സഹായത്തോടെ വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തക നീരജ (37) ആണ് കൊല്ലപ്പെട്ടത്. 2022 ജൂലായ് പത്തിനാണ് രൂപേഷിന്‍റെ ഭാര്യ നീരജ രൂപേഷ് അംബേദ്കര്‍ മരിച്ചത്. ഭർത്താവ് രൂപേഷ് അംബേദ്കറും പാമ്പാട്ടിയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. അപകടമരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബന്ധുക്കളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യത്തെത്തുടര്‍ന്ന് പോലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു.
തുടർന്നാണ് കൊലപാതകം പുറത്തറിയുന്നത്. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭാര്യയെ ഇല്ലാതാക്കാന്‍ രൂപേഷ് പദ്ധതിയിട്ടത്.