എയർ ഹോസ്റ്റസിനെ ഐസിയുവിൽ പീഡിപ്പിച്ച സംഭവം: ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
അശ്ലീല വിഡിയോകൾക്ക് അടിമ

ഗുരുഗ്രാം ∙ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ എയര്‍ഹോസ്റ്റസായ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയില്‍. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ടെക്‌നിക്കല്‍ ജീവനക്കാരനായ ദീപക്കിനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശിയായ ഇയാൾ കഴിഞ്ഞ അഞ്ചു മാസമായി മേദാന്ത ആശുപത്രിയിലെ ജീവനക്കാരനാണ്.
എണ്ണൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിനൊടുവിൽ ദീപക് കുറ്റം സമ്മതിച്ചു. അവിവാഹിതനായ പ്രതി അശ്ലീല വിഡിയോകൾ സ്ഥിരമായി കാണുന്ന വ്യക്തിയാണെന്ന് പൊലീസ് പറയുന്നു.
ദീപക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏപ്രില്‍ ആറിനാണ് യുവതി പീഡനത്തിന് ഇരയായത്. ഏപ്രില്‍ 13ന് ആശുപത്രിയില്‍നിന്നു വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിമാനക്കമ്പനിയുടെ പരിശീലനത്തിനാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കുന്നതിനിടെ ആരോഗ്യം വഷളായതോടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ചായിരുന്നു പീഡനം.
പീഡനസമയത്ത് യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. തനിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്.
What's Your Reaction?






