ഡൽഹി: ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ. സർവ്വീസ് പ്രതിസന്ധിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇൻഡിഗോ വിശദീകരണം നൽകിയിരിക്കുന്നത്. പ്രതിസന്ധി ഉണ്ടാകാൻ പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഇൻഡിഗോ ചൂണ്ടിക്കാട്ടുന്നത്.
ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. സാങ്കേതിക പ്രശ്നം, കാലാവസ്ഥ, ശൈത്യകാല സമയക്രമം, പൈലറ്റുമാരുടെ പുതിയ വ്യവസ്ഥ എന്നിവ പ്രതിസന്ധിക്ക് കാരണമായി എന്നാണ് ഇൻഡിഗോ സിഇഒ നൽകിയ മറുപടിയിൽ ഉള്ളത്.
ഈ മറുപടിയുടെയും നാലംഗ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ ആയിരിക്കും കേന്ദ്രം തുടർനടപടികൾ സ്വീകരിക്കുക. മാത്രമല്ല നിര്‍ഭാഗ്യകരവും പ്രവചനാതീതവുമായ പ്രശ്‌നം ആണ് ഉണ്ടായത്. പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
എന്നാൽ നിലവിൽ നൽകിയ മറുപടി വ്യോമയാന മന്ത്രാലയം തള്ളിയതായാണ് സൂചന. ഇന്‍ഡിഗോ സിഇഒയെ വീണ്ടും വിളിപ്പിച്ചേക്കും. ഡിജിസിഎ നിയോഗിച്ച സമിതിയാണ് വിളിപ്പിക്കുക.