ബെംഗളൂരു: തിളച്ച പാലുള്ള പാത്രത്തില്‍ വീണ് കുഞ്ഞിന് ദാരുണാന്ത്യം. ബംഗളൂരുവിലെ അനന്തപൂരിയിലാണ് സംഭവം. സ്കൂളിൽ ജോലി ചെയ്യുന്ന കൃഷ്ണ വേണിയുടെ മകൾ അക്ഷിതയാണ് (ഒന്നര വയസ്) മരിച്ചത്.
സ്‌കൂളിന്റെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാലിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മ സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല്‍ ചൂടാറാന്‍ വലിയ പാത്രത്തില്‍ വെച്ചിരുന്നു. കളിച്ചുകൊണ്ടിരിക്കെ ഇതിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.
ചൂടുള്ള പാലില്‍ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. അമ്മയും സ്‌കൂള്‍ അധികൃതരും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനന്തപൂരിലെ അംബേദ്കർ ഗുരുകുൽ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞിന്റെ അമ്മ സ്കൂളിലെ പാചക തൊഴിലാളിയാണ്. കുഞ്ഞുമായാണ് ഇവർ സ്കൂളിൽ വരാറുള്ളത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.