എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റ് മരിച്ചു

ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം.

Apr 10, 2025 - 21:09
Apr 10, 2025 - 21:09
 0  15
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റ് മരിച്ചു

ന്യൂഡൽഹി: വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റ് മരിച്ചു. ശ്രീനഗര്‍ - ഡല്‍ഹി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പൈലറ്റ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പൈലറ്റ് അര്‍മാന് ജീവന്‍ നഷ്ടമായതെന്നാണ് വിവരം. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. വിമാനത്തിനുള്ളിൽവെച്ച് ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു.  

അർമാന്‍റെ വിയോഗത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുശോചനം രേഖപ്പെടുത്തി. ഈ സമയം ഞങ്ങൾ അർമാന്റെ കുടുംബത്തോടൊപ്പമാണ്. ആവശ്യമായ എല്ലാ സഹായവും കുടുംബത്തിനു നൽകും. ഈ ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow