ഡൽഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം ഡിസംബർ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷൻ ഫോമുകൾ ഡിസംബർ 11വരെ നൽകാം.
കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16നും അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 14ന് പുറത്തുവരും. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെ (കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ) സമയപരിധിയാണ് നീട്ടിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും. ഡിസംബർ 4 ന് എസ്‍ഐആർ നടപടികൾ അവസാനിക്കാനിരിക്കെയാണ് നടപടി.