ഡൽഹി: താത്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ. വി സിയെ നിയമിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
മാത്രമല്ല സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തതെന്നും ഹർജിയിൽ പറയുന്നു. സാങ്കേതിക, കെടിയു സർവകലാശാലകളിൽ ഗവർണർ കഴിഞ്ഞ ദിവസം താത്കാലികമായി വൈസ് ചാൻസിലറെ നിയമിക്കുകയും വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു.
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ താല്‍ക്കാലിക വി സിമാരായി ശിവപ്രസാദിനെയും സിസാ തോമസിനെയും നിയമിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സർക്കാർ പാനലിൽ നിന്നും വിസി നിയമനം വേണമെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.