ഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും, ആർകോം ഡയറക്ടറുമായ അനിൽ അംബാനിയുടേയും ലോൺ അക്കൗണ്ടുകൾ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് പാപ്പരത്ത പരിഹാര നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് എടുത്തിട്ടുള്ള ലോണുകളാണ് ഇത്തരത്തിൽ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അനിൽ അംബാനിയുടെ സ്ഥാപനങ്ങൾ ഉൾപ്പെട്ട വായ്പാ തട്ടിപ്പ് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അന്വേഷണം ആരംഭിക്കുന്നതിനിടെയാണ് ബാങ്കിന്‍റെ ഈ കടുത്ത നടപടി. 17000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തൽ.
ബാങ്കിന്റെ അപ്രതീക്ഷിത നീക്കത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് നിയമ സഹായം തേടിയിട്ടുണ്ട്. നിലവിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് നിയന്ത്രണം റിസല്യൂഷൻ പ്രൊഫഷണൽ അനീഷ് നിരഞ്ജൻ നാനാവട്ടിയാണ് നിർവഹിക്കുന്നത്.