കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ലേക് ഷോർ ആശുപത്രി അധികൃതർ. രാജേഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
രാജേഷ് കേശവിൻ്റെ രക്തസമ്മർദം സാധാരണനിലയിലാണ്. നിലവിൽ ഐസിയുവിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്.