ഡൽഹി: മലായാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
മനോഹരമായ ഉത്സവം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും പ്രധാനമന്ത്രി ആശംസയില്‍ അറിയിച്ചു. ഈ വേള സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്.