തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്‌കോയിൽ റെക്കോര്‍ഡ് മദ്യ വില്‍പന. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്ത് ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്.
മാത്രമല്ല 6 ഷോപ്പുകൾ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടിയുടെ വർധനവാണ് മദ്യവിൽപ്പനയിൽ ഉണ്ടായത്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു.
ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്താണ്.കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. 146.08 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്.