പുതുവത്സരത്തിൽ തിരിച്ചടി: വാണിജ്യ പാചകവാതക സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല
ന്യഡല്‍ഹി: പുതുവത്സര ദിനത്തിൽ രാജ്യത്ത് വാണിജ്യ പാചകവാതക (എൽപിജി) സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ജനുവരി 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
ന്യൂഡല്‍ഹിയില്‍ 1580.50 രൂപയിൽ നിന്ന് 1691.50 രൂപയായി. ചെന്നൈയില്‍ 1739.50 രൂപയിൽ നിന്ന് 1849.50 രൂപയായി (രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്). തിരുവനന്തപുരത്ത് കേരളത്തിൽ ഇന്നത്തെ വില 1719 രൂപയാണ്. മുംബൈയില്‍ 1531.50 രൂപയിൽ നിന്ന് 1642.50 രൂപയായി. കൊൽക്കത്തയില്‍ 1684 രൂപയിൽ നിന്ന് 1795 രൂപയായി.
ഡിസംബർ ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് 10 മുതൽ 11 രൂപ വരെ കുറച്ചിരുന്നു. എന്നാൽ, ജനുവരിയിലെ ഈ വൻ വർധനവ് ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമാകുമോ എന്ന ആശങ്ക കച്ചവടക്കാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഉയർന്നിട്ടുണ്ട്.
വീടുകളിൽ ഉപയോഗിക്കുന്ന 14 കിലോ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മാസത്തിന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ വില അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇടയ്ക്കിടെ പരിഷ്കരിക്കാറുണ്ട്.
What's Your Reaction?

