തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
എസ്ഐടി വിളിപ്പിച്ചു എന്നറിഞ്ഞത് ചാനലിലൂടെയാണെന്നും എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ല. തനിക്ക് യാതൊരു അറിവുമില്ല. തന്നെ വിളിപ്പിച്ചിട്ടുമില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.