ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പോലീസ് വാദം പൊളിയുന്നു; പോലീസ് മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും ആണ് പരിക്കേറ്റത്

Oct 11, 2025 - 11:37
Oct 11, 2025 - 11:37
 0
ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പോലീസ് വാദം പൊളിയുന്നു; പോലീസ് മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിയുന്നു. ഷാഫിയെ പോലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. എംപിയുടെ തലയ്ക്ക് അടിയേൽക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
 
പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും ആണ് പരിക്കേറ്റത്.  ഷാഫിയെ തങ്ങള്‍ അടിച്ചിട്ടില്ലെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പോലീസിന് തിരിച്ചടിയാണ്. 
 
പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് ഇന്നലെ പോലീസിന്‍റെ ഭാഗത്ത് നിന്നും വന്ന വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ ഈ വാദമാണ് ഇപ്പോൾ പൊളിയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow