കൊച്ചി: ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്തു. മോഷണകുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിലാണ് കേസ്.
ജിന്റോ ലീസിനു നൽകിയ ബോഡി ബിൽഡിങ് സെന്ററിലാണ് സംഭവം നടന്നത്. വിലപ്പെട്ട രേഖകളും 10000 രൂപയുമാണ് മോഷണം പോയത്. രാത്രിയിൽ ബോഡി ബിൽഡിംഗ് സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയത്.
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. നേരത്തെ ജിന്റോയ്‌ക്കെതിരെ ഒരു പീഡന പരാതിയും വന്നിരുന്നു. ഈ കേസിൽ ജിന്റോയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മോഷണക്കുറ്റം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.