കഴക്കൂട്ടത്ത് ഐ.ടി. ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി
ഹോസ്റ്റൽ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ.ടി. ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. ഇന്ന് പുലർച്ചെ ഏകദേശം രണ്ടുമണിയോടെയാണ് സംഭവം. 25 വയസുള്ള യുവതി ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങുമ്പോഴാണ് അതിക്രമം നടന്നത്.
ഹോസ്റ്റൽ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്. ഞെട്ടി ഉണർന്ന യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഭയന്നുപോയ പെൺകുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് അധികൃതരാണ് പോലീസിൽ പരാതി നൽകിയത്.
കഴക്കൂട്ടം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് കേസെടുത്തത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്.
What's Your Reaction?






