മോപ് സ്റ്റിക് ഉപയോഗിച്ച് ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ മര്‍ദിച്ചു; സംഭവം വഞ്ചിയൂര്‍ കോടതിയില്‍ 

വഞ്ചിയൂര്‍ കോടതി വളപ്പിനുള്ളിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം

May 13, 2025 - 17:35
May 13, 2025 - 17:35
 0  14
മോപ് സ്റ്റിക് ഉപയോഗിച്ച് ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ മര്‍ദിച്ചു; സംഭവം വഞ്ചിയൂര്‍ കോടതിയില്‍ 

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദിച്ചു. വഞ്ചിയൂര്‍ കോടതി വളപ്പിനുള്ളിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മോപ് സ്റ്റിക് ഉൾപ്പെടെ ഉപയോഗിച്ചാണ് മർദിച്ചത്.

മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാമിലിയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ബെയ്‌ലിൻ ദാസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ചോദ്യം ചെയ്യലിൽ മാത്രമേ മർദനത്തിന്റെ കാരണം ഉൾപ്പെടെ വ്യക്തമാകൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow