ഷഹബാസിന്‍റെ കൊലപാതകം; കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു

വിദ്യാർഥികളെ പരീക്ഷ എഴുതിക്കരുതെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു

May 9, 2025 - 21:06
May 9, 2025 - 21:06
 0  17
ഷഹബാസിന്‍റെ കൊലപാതകം; കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു. പരീക്ഷാ ബോർഡാണ് ഫലം തടഞ്ഞത്. അന്വേഷണ പുരോ​ഗതിക്കനുസരിച്ച് ആവശ്യമെങ്കിൽ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ബോർഡ് അറിയിച്ചു.

വിദ്യാർഥികളെ പരീക്ഷ എഴുതിക്കരുതെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ നിർദേശമനുസരിച്ച് കുട്ടികളെ പരീക്ഷ എഴുതിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ സുരക്ഷാ സംവിധാനം ഒരുക്കിയാണ് വിദ്യാർഥികളെ പരീക്ഷ എഴുതിച്ചത്. വിദ്യാർഥികളുടെ ജാമ്യ ഹർജി ഈ മാസം 13നു പരി​ഗണിക്കും.

ഫെബ്രുവരിയിലാണ് കേരളത്തെ നടുക്കിയ ഷഹബാസിന്‍റെ കൊലപാതകം നടന്നത്. ഫെബ്രുവരി 27നു നടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിനാണ് മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ഒരു സംഘം വിദ്യാർഥികൾ ഷഹബാസിനെ ആസൂത്രിതമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിച്ച ആറ് പത്താം ക്ലാസ് വിദ്യാർഥികളാണ് കേസിൽ കുറ്റാരോപിതർ.

What's Your Reaction?

like

dislike

love

funny

angry

sad

wow