സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനമെന്ന് മന്ത്രി

പാൽ വില വർധനവ് സംബന്ധിച്ച് പഠിക്കാൻ മിൽമ നിയോഗിച്ച വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്

Nov 4, 2025 - 19:03
Nov 4, 2025 - 19:04
 0
സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുമെന്ന് സൂചന നൽകി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽവില കൂട്ടുന്നതിനോട് സർക്കാരിന് യോജിപ്പുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എത്ര രൂപ വർധിപ്പിക്കണമെന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാൽ വില വർധനവ് സംബന്ധിച്ച് പഠിക്കാൻ മിൽമ നിയോഗിച്ച വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

 കർഷകരുടെ ക്ഷേമം മുൻനിർത്തി നേരിയ വില വർധനവ് ഉണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്. മിൽമ ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചാൽ സർക്കാർ അത് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. നിലവിൽ മിൽമ ടോൺഡ് മിൽക്കിന് ലിറ്ററിന് 52 രൂപയാണ് വില. ലിറ്ററിന് 3-4 രൂപ വർധിപ്പിക്കുന്ന കാര്യമാണ് മിൽമ നേരത്തെ ആലോചിച്ചിരുന്നത്.

എന്നാൽ, പാലിനും പാൽ ഉത്പന്നങ്ങൾക്കും ജി.എസ്.ടി. ഒഴിവാക്കിയ സാഹചര്യത്തിൽ അന്ന് വർധനവ് വേണ്ടെന്ന് മിൽമ ഡയറക്ടർ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഇതിനുമുമ്പ് 2019 സെപ്തംബറിൽ നാല് രൂപയും 2022 ഡിസംബറിൽ ആറ് രൂപയുമാണ് മിൽമ പാൽ വില വർധിപ്പിച്ചത്. മിൽമ പ്രതിദിനം ഏകദേശം 17 ലക്ഷം ലിറ്റർ പാലാണ് കേരളത്തിൽ വിൽക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow