മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
സംഭവത്തിൽ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ സൂലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പാലക്കാട്: കോയമ്പത്തൂരിലെ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിൽ മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനാണ് (47) മരിച്ചത്. ഇദ്ദേഹം സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനായിരുന്നു.
ഇന്ന് രാവിലെയാണ് കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയേറ്റ് മരിച്ച നിലയിൽ സനു ശിവരാമനെ കണ്ടെത്തിയത്. സംഭവത്തിൽ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ സൂലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാലക്കാട്ടേക്ക് എത്തിച്ചു. സംസ്കാരം നാളെ നടക്കും.മരണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?






