നിസ്സാൻ മാഗ്‌നൈറ്റിന് പുതിയ സിഎൻജി വേരിയൻ്റ്; വില 6.34 ലക്ഷം മുതൽ
മുൻപ് എഞ്ചിൻ കംപാർട്ട്‌മെൻ്റിലായിരുന്നു സിഎൻജി നിറച്ചിരുന്നത്

നിസ്സാൻ മാഗ്‌നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ പുതിയ സിഎൻജി (CNG) വേരിയൻ്റ് വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ മാനുവൽ, എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ഓപ്ഷനുകളിൽ ലഭ്യമായ മാഗ്‌നൈറ്റിന്റെ എല്ലാ വകഭേദങ്ങളിലും ഇനി മുതൽ റെട്രോ-ഫിറ്റ് സിഎൻജി കിറ്റ് ലഭ്യമാകും.
കിറ്റിന്റെ വില: സിഎൻജി കിറ്റ് 71,999 രൂപയ്ക്ക് ലഭ്യമാണ്. മുൻപ് എഞ്ചിൻ കംപാർട്ട്‌മെൻ്റിലായിരുന്നു സിഎൻജി നിറച്ചിരുന്നത്. എന്നാൽ, പുതിയ മാഗ്‌നൈറ്റ് സിഎൻജിയിൽ ഇന്ധന ഫില്ലർ ലിഡിനോട് ചേർന്ന് ഒരു സിഎൻജി ഫില്ലിംഗ് വാൽവ് നൽകിയിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് ഇന്ധനം നിറയ്ക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നു.
പുതിയതും അതുല്യവുമായ ഇന്ധന സംവിധാനമുള്ളതിനാൽ, മാഗ്‌നൈറ്റ് സിഎൻജിക്ക് കമ്പനി മൂന്ന് വർഷം അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്. മാനുവൽ, എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉൾപ്പെടെ ആകെ 11 വേരിയൻ്റുകളിലാണ് മാഗ്‌നൈറ്റ് സിഎൻജി ലഭ്യമാകുക.
വാഹനത്തിൻ്റെ എക്‌സ്-ഷോറൂം വില 6.34 ലക്ഷം രൂപ മുതൽ 9.70 ലക്ഷം രൂപ വരെയാണ്. ടോപ്പ്-സ്‌പെക്ക് മാഗ്‌നൈറ്റ് സിഎൻജി മാനുവൽ ഗിയർബോക്‌സിൽ 9.20 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ ലഭ്യമാകും.
What's Your Reaction?






