പുതിയ മഹീന്ദ്ര ഥാർ 3-ഡോർ മോഡൽ പുറത്തിറക്കി
ടോപ്പ് എൻഡ് മോഡലിന് 16.99 ലക്ഷം രൂപ വരെ വിലയുണ്ട്

മഹീന്ദ്ര തങ്ങളുടെ ജനപ്രിയ ഓഫ്-റോഡർ മോഡലായ പുതിയ 3-ഡോർ ഥാർ വിപണിയിൽ പുറത്തിറക്കി. ഇൻ്റീരിയറിലും എക്‌സ്‌റ്റീരിയറിലും നിരവധി മാറ്റങ്ങളോടെ എത്തുന്ന വാഹനത്തിൻ്റെ പ്രാരംഭ വില 9.99 ലക്ഷം രൂപയാണ്. ടോപ്പ് എൻഡ് മോഡലിന് 16.99 ലക്ഷം രൂപ വരെ വിലയുണ്ട്.
അഞ്ച് മോഡലുകളിലായി പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ പുതിയ ഥാർ ലഭ്യമാണ്. അടിസ്ഥാന മോഡലിന് നിലവിലെ മോഡലിനെക്കാൾ ഏകദേശം 32,000 രൂപ കുറവാണ് എന്നത് ശ്രദ്ധേയമാണ്. പുതിയ ഥാർ ഇനി ഹാർഡ് ടോപ്പിൽ മാത്രമായിരിക്കും ലഭിക്കുക.
എൻജിനുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. മൂന്ന് എൻജിൻ ഓപ്ഷനുകളുണ്ട്. 2.0 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ: 152 bhp കരുത്ത്. 1.5 ലിറ്റർ ടർബോ-ഡീസൽ എൻജിൻ: 119 bhp കരുത്ത്. 2.2 ലിറ്റർ ടർബോ-ഡീസൽ എൻജിൻ: 132 bhp കരുത്ത്.
6-സ്പീഡ് മാനുവൽ ഗിയർബോക്സ് എല്ലാ എൻജിനുകൾക്കും സ്റ്റാൻഡേർഡ് ആയി ലഭിക്കും. 2.0 ലിറ്റർ പെട്രോൾ, 2.2 ലീറ്റർ ഡീസൽ എൻജിനുകൾക്ക് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനും അധികമായി ലഭിക്കുന്നതാണ്.
What's Your Reaction?






