രാത്രി വളരെ വൈകി ഉറങ്ങുന്നത് തലച്ചോറിൻ്റെ വാർധക്യം വേഗത്തിലാക്കും

രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം തിരഞ്ഞെടുക്കുകയും പതിവായി ആ സമയത്ത് തന്നെ ഉറങ്ങാൻ കിടക്കുകയും ചെയ്യുക

Oct 5, 2025 - 20:31
Oct 5, 2025 - 20:32
 0
രാത്രി വളരെ വൈകി ഉറങ്ങുന്നത് തലച്ചോറിൻ്റെ വാർധക്യം വേഗത്തിലാക്കും

രാത്രി വളരെ വൈകി ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിൻ്റെ വാർധക്യം വേഗത്തിലാക്കുമെന്നും ഇത് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂട്ടുമെന്നും പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സെപ്തംബർ 30-ന് 'ദി ലാൻസെറ്റ് ഡിസ്കവറി സയൻസിൻ്റെ' ഭാഗമായ ഇബയോമെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 27,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ ഈ ഗവേഷണത്തിൽ, ഉറക്കക്കുറവ് തലച്ചോറിന് അകാല വാർദ്ധക്യം (Premature Aging) സംഭവിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി.

ആവശ്യത്തിന് ഉറങ്ങാത്തവരുടെ തലച്ചോറിന് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വേഗത്തിൽ വാർദ്ധക്യം സംഭവിക്കുമത്രേ. തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താനും മികച്ച ഉറക്കം ലഭിക്കാനും താഴെ പറയുന്ന ശീലങ്ങൾ പിന്തുടരാം:

രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം തിരഞ്ഞെടുക്കുകയും പതിവായി ആ സമയത്ത് തന്നെ ഉറങ്ങാൻ കിടക്കുകയും ചെയ്യുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്ക തടസ്സത്തിന് കാരണമാകും. അതിനാൽ, ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് മിതമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. സ്ട്രെസ് ഉറക്കം തടസ്സപ്പെടുത്താം. അതിനാൽ, മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ തേടുക.

കാപ്പിയുടെ ഉപയോഗം ഉറക്കം കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. അതിനാൽ, കഫീൻ ഉപയോഗം കുറയ്ക്കുക. വറുത്തതും കൊഴുപ്പടങ്ങിയതും എരിവുള്ളതുമായ ഭക്ഷണങ്ങൾ രാത്രി കഴിക്കുന്നത് ഒഴിവാക്കുക.

എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കും. നേന്ത്രപ്പഴം, കിവി, മത്തൻ വിത്ത്, ബദാം തുടങ്ങിയ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.

What's Your Reaction?

like

dislike

love

funny

angry

sad

wow