യു.പി സ്കൂൾ ടീച്ചർ അഭിമുഖം
അസൽ പ്രമാണങ്ങൾ, ഒ ടി വി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോ ഡാറ്റ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് ബന്ധപ്പെട്ട ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) ബൈ ട്രാൻസ്ഫർ -(കാറ്റഗറി നം.140/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഇൻ്റർവ്യൂ ഒക്ടോബർ 8, 9 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിൽ നടത്തുന്നതാണ്.
രാവിലെ 09.30 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷൻ അതത് ദിവസം രാവിലെ 07.30 നും, ഉച്ചക്ക് 12 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷൻ അതത് ദിവസം രാവിലെ 09.30 നും നടക്കും.
അസൽ പ്രമാണങ്ങൾ, ഒ ടി വി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോ ഡാറ്റ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് ബന്ധപ്പെട്ട ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
What's Your Reaction?






