ഇൻസ്ട്രക്ടർ അഭിമുഖം

സെപ്റ്റംബർ 25ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം

Sep 23, 2025 - 20:18
Sep 23, 2025 - 20:18
 0
ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ ടെക്‌നിഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്‌സ് (ടി.എം.ഇ) ട്രേഡിലെ നിലവിലുള്ള ഒരു ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് E/B/T കാറ്റഗറിയിൽ (പി എസ് സി റൊട്ടേഷൻ അനുസരിച്ച്) താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തും.  ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും 3 വർഷ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷ പ്രവൃത്തിപരിചയവും അതുമല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.
 
താത്പര്യമുള്ളവർ സെപ്റ്റംബർ 25ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

What's Your Reaction?

like

dislike

love

funny

angry

sad

wow