എസ് എസ് സി കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: 3,131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബർ 8 മുതൽ 18 വരെ നടക്കും

Jul 1, 2025 - 10:49
Jul 1, 2025 - 10:49
 0  9
എസ് എസ് സി കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: 3,131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ് എസ് സി) 2025ലെ കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ പ്രഖ്യാപിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡിഇഒ) തസ്തികകളിലായി 3,131 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബർ 8 മുതൽ 18 വരെ നടക്കും. 
 
ടയർ-2 പരീക്ഷ 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും. അപേക്ഷാ ഫീസ് 100 രൂപയാണ്. വനിതകൾ, എസ്.സിഎസ്.ടി, പിഡബ്ല്യുഡി, മുൻസൈനികർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി www.ssc.gov.in വെബ്‌സൈറ്റ് വഴി ജൂലൈ 18ന് രാത്രി 11 മണിക്ക് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssc.gov.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം. ഹെൽപ്പ് ലൈൻ: 080-25502520. 

What's Your Reaction?

like

dislike

love

funny

angry

sad

wow