ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്
അപേക്ഷകര്‍ക്ക് 50 വയസ്സ് കവിയരുത്
തിരുവനന്തപുരം: വര്‍ക്കല ഗവ.ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ് (മെയില്‍), പഞ്ചകര്‍മ്മ അറ്റന്റര്‍ (മെയില്‍) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ആയുര്‍വേദ തെറാപ്പിസ്റ്റിന് ഡിഎഎംഇ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എസ്.എസ്.എല്‍.സിയും പഞ്ചകര്‍മ്മ തെറാപ്പി യോഗ്യത സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് പഞ്ചകര്‍മ്മ അറ്റണ്ടര്‍ തസ്തികയില്‍ അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 28ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം.
അപേക്ഷകര്‍ക്ക് 50 വയസ്സ് കവിയരുത്. പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0470-2605363
What's Your Reaction?

