വാക്-ഇൻ-ഇൻറർവ്യൂ
നഴ്സിംഗ് അസിസ്റ്റന്റ് തസ്തിക
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് എഎൻഎം / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം.. ഉദ്യോഗാർത്ഥികൾ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തിയിരിക്കാണം. 23 ന് വൈകുന്നേരം 5 ന് മുൻപായി അപേക്ഷിക്കണം. ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തിൽ 28 ന് രാവിലെ 10 മുതലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in .
What's Your Reaction?

