തിരുവനന്തപുരത്ത് 13 കാരന് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

നിലവിൽ കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന റിപ്പോർട്ട്

Oct 22, 2025 - 18:51
Oct 22, 2025 - 18:52
 0
തിരുവനന്തപുരത്ത് 13 കാരന് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് 13 കാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.
 
നാല് ദിവസങ്ങൾക്ക് മുന്‍പ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ രക്തപരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കുട്ടിയെ അഡ്മിറ്റ് ചെയ്യുകയും തുടർന്നുള്ള പരിശോധനകളിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു.

നിലവിൽ കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന റിപ്പോർട്ട്. കുട്ടി ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.

തീരദേശ മേഖലയിൽ അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും റിപ്പോർട്ട് ചെയ്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, മറ്റാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow