കോഴിക്കോട് മരുതോങ്കരയിലും ചക്കിട്ടപ്പാറയിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവും ഉണ്ടായി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്

Nov 3, 2025 - 21:25
Nov 3, 2025 - 21:25
 0
കോഴിക്കോട് മരുതോങ്കരയിലും ചക്കിട്ടപ്പാറയിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മരുതോങ്കര ഏക്കല്‍ പ്രദേശത്തും ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. വൈകീട്ട് അഞ്ചു മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 

ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവും ഉണ്ടായി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വളരെ ചെറിയ സമയമാണ് നീണ്ടുനിന്നത്. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് റവന്യു - പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow