ആദ്യം സുഹൃത്തുക്കള്‍ പിന്നീട് അകന്നു, നമ്പര്‍ ബ്ലോക്ക് ചെയ്തു; വൈരാഗ്യംപൂണ്ട 53കാരൻ യുവതിയെ തീകൊളുത്താൻ ശ്രമിച്ചു

Feb 12, 2025 - 08:33
Feb 13, 2025 - 20:31
 0  8
ആദ്യം സുഹൃത്തുക്കള്‍ പിന്നീട് അകന്നു, നമ്പര്‍ ബ്ലോക്ക് ചെയ്തു; വൈരാഗ്യംപൂണ്ട 53കാരൻ യുവതിയെ തീകൊളുത്താൻ ശ്രമിച്ചു

ആലുവ: 53കാരന്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂർ പഞ്ചായത്ത് കെട്ടിടത്തിൽ അക്ഷയ സെന്‍റർ നടത്തുന്ന കയന്‍റിക്കര കൊല്ലംകുന്നിൽ അലിയെ (53) പോലീസ് അറസ്റ്റ് ചെയ്തു. ആലുവ യുസി കോളേജിന് സമീപമാണ് സംഭവം. മൊബൈലില്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തെ തുടര്‍ന്നാണ് 53കാരന്‍ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചത്. നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് യുവതി രക്ഷപ്പെട്ടത്.

വീട്ടുജോലിക്കാരിയായ യുവതിയും പ്രതിയായ 53കാരനും മുന്‍പ് സുഹൃത്തുക്കളായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ നിലവില്‍ അകന്നതിനെ തുടര്‍ന്ന് യുവതി പ്രതിയോട് വീട്ടില്‍ വരരുതെന്ന് നിര്‍ദേശിച്ചു. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതില്‍ വൈരാഗ്യംപൂണ്ട അലി യുസി കോളേജിന് സമീപത്തുവെച്ച് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഓഴിക്കുകയായിരുന്നു. വീട്ടില്‍ ജോലി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ യുവതി സ്കൂട്ടറില്‍ കച്ചേരിക്കടവ് റോഡിലൂടെ വരുന്നവഴിയാണ് ഇയാള്‍ യുവതിയെ അപയാപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതി ബൈക്ക് വട്ടംവച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ദേഹത്തേക്കു പെട്രോൾ ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഉടന്‍തന്നെ യുവതി അടുത്തുള്ള കടയിൽ ഓടിക്കയറി രക്ഷപ്പെടുകയും ചെയ്തു. ജനപ്രതിനിധിയുടെ നേതൃത്വത്തിൽ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ആശുപത്രിയിലെത്തി മൊഴിയെടുത്താണ് പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow