രാജസ്ഥാനിൽ ടെമ്പോ ട്രാവലർ ലോറിയിൽ ഇടിച്ച് 15 മരണം; പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

മരിച്ചവരെല്ലാം ട്രാവലറിലെ യാത്രക്കാരാണ്

Nov 3, 2025 - 11:28
Nov 3, 2025 - 11:29
 0
രാജസ്ഥാനിൽ ടെമ്പോ ട്രാവലർ ലോറിയിൽ ഇടിച്ച് 15 മരണം; പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

രാജസ്ഥാനിലെ ഫലോഡിയിൽ ഭാരത് മാലാ എക്സ്പ്രസ്‌വേയിൽ ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ട്രാവലറിലെ യാത്രക്കാരാണ്.

രാജസ്ഥാൻ, ഫലോഡിയിലെ ഭാരത് മാലാ എക്സ്പ്രസ്‌വേയിലാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ ട്രാവലർ ഹൈവേയ്ക്കരികിലെ തട്ടുകടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അപകടത്തിൽപ്പെട്ടവരെല്ലാം ജോധ്പുർ-ഫലോഡി മേഖലയിൽ താമസിക്കുന്നവരും ക്ഷേത്രദർശനം കഴിഞ്ഞ് ജോധ്പുരിലേക്ക് മടങ്ങുകയായിരുന്നവരുമാണ്. ട്രാവലറിലുണ്ടായിരുന്ന 15 പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകളെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (PMNRF) രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow