വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രനേട്ടം; മിതാലി രാജിനെ മറികടന്ന് സ്മൃതി മന്ദാന

ഈ ലോകകപ്പിലെ ഒന്‍പത് ഇന്നിങ്‌സുകളിൽ നിന്നായി മന്ദാന ആകെ 434 റൺസ് നേടി

Nov 2, 2025 - 21:14
Nov 2, 2025 - 21:15
 0
വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രനേട്ടം; മിതാലി രാജിനെ മറികടന്ന് സ്മൃതി മന്ദാന

മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന ചരിത്രനേട്ടം സ്വന്തമാക്കി. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് മന്ദാന സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെയാണ് സ്മൃതി മന്ദാന മറികടന്നത്.

ഈ ലോകകപ്പിലെ ഒന്‍പത് ഇന്നിങ്‌സുകളിൽ നിന്നായി മന്ദാന ആകെ 434 റൺസ് നേടി. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 58 പന്തിൽ നിന്ന് നേടിയ 45 റൺസാണ് ഈ റെക്കോർഡ് സ്വന്തമാക്കാൻ താരത്തിന് സഹായകമായത്.

ഈ ടൂർണമെന്റിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും മന്ദാനയുടെ ബാറ്റിൽ നിന്ന് പിറന്നു. നിലവിലെ സ്ഥാനം: റൺവേട്ടക്കാരിൽ നിലവിൽ രണ്ടാമതാണ് താരം.

What's Your Reaction?

like

dislike

love

funny

angry

sad

wow