ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു

Mar 5, 2025 - 14:08
Mar 5, 2025 - 14:08
 0  10
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്

ദുബായ്: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയന്‍ സീനിയര്‍ താരം സ്റ്റീവന്‍ സ്മിത്ത്. ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്മിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 

2027 ഏകദിന ലോകകപ്പിനായി ഓസ്ട്രേലിയൻ യുവനിരയ്ക്ക് തയ്യാറെടുക്കാനുള്ള സമയമാണ് ഇനിയുള്ളത്. അതിനാൽ ഇതാണ് ഓസ്ട്രേലിയൻ ടീമിൽ നിന്ന് പിന്മാറാനുള്ള ശരിയായ സമയമെന്ന് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു. ഞാൻ എന്‍റെ അവസാന ഏകദിന മത്സരം കളിച്ചു കഴിഞ്ഞിരിക്കുന്നു'' എന്ന് സെമി പരാജയത്തിനു പിന്നാലെ തന്നെ സഹതാരങ്ങളെ സ്മിത്ത് അറിയിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റായിരിക്കും ഇനി പ്രഥമ പരി​ഗണനയിലുള്ളതെന്നും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലാണ് മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow