ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു ഇല്ല? താരത്തിന് പകരം ആര്?
ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനില്‍ സഞ്ജു ത്രോ പരിശീലനമാണ് കൂടുതല്‍ ചെയ്തത്

ദുബായ്: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഇടമുണ്ടാകില്ലെന്നു റിപ്പോര്‍ട്ട്. താരത്തിനു പകരം ജിതേഷ് ശര്‍മയ്ക്കായിരിക്കും അവസരം നല്‍കുകയെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം 10ന് ആതിഥേയരായ യുഎഇയുമായാണ് ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം.
ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടി20 ടീമിന്റെ ഭാഗമായതോടെയാണ് സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തിനു ഇളക്കമുണ്ടായത്. ഓപ്പണിങ് പോയെങ്കിലും സഞ്ജുവിനെ പിന്നീടുള്ള സ്ഥാനങ്ങളിലൊന്നില്‍ ഇറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ആദ്യ കളിയില്‍ താരം ബഞ്ചിലിരിക്കാനാണ് സാധ്യത.
ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനില്‍ സഞ്ജു ത്രോ പരിശീലനമാണ് കൂടുതല്‍ ചെയ്തത്. കേരള ക്രിക്കറ്റില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി മാരക ഫോമില്‍ ബാറ്റ് വീശിയാണ് സഞ്ജു ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പറന്നത്.
What's Your Reaction?






