വിന്‍ഫാസ്റ്റ് ആദ്യ ഇവി കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി; പ്രധാന ഫീച്ചറുകള്‍ അറിയാം
വിന്‍ഫാസ്റ്റ് വിഎഫ്6ന്റെ വില 16.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്

ന്യൂഡല്‍ഹി: വിയറ്റ്‌നാമീസ് കാര്‍ നിമാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇവി കാറുകള്‍ പുറത്തിറക്കി. വിന്‍ഫാസ്റ്റ് വിഎഫ്6, വിഎഫ്7 എന്നീ പേരുകളിലാണ് പുതിയ ഇവി കാറുകള്‍ അവതരിപ്പിച്ചത്.
വിന്‍ഫാസ്റ്റ് വിഎഫ്6ന്റെ വില 16.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുള്ള വിന്‍ഫാസ്റ്റ് വിഎഫ്7ന്റെ വില 20.89 രൂപ മുതലാണ്. രണ്ടിന്റേതും എക്‌സ്‌ഷോറൂം വിലയാണ്. പൂര്‍ണ്ണ LED ലൈറ്റിങ്, 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ക്യാബിന്‍, 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഹെഡ് അപ് ഡിസ്‌പ്ലേ എന്നിവയാണ് വിഎഫ്6ന്റെ പ്രധാനമായ ഫീച്ചറുകള്‍.
വിഎഫ്6ന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ വളരെ ലളിതവും മനോഹരവുമായി തോന്നുന്നു. പ്രധാന ഡിസൈന്‍ ഘടകങ്ങളിലെ പ്രൊജക്ടര്‍ LED ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റ് ബാറുകള്‍ എന്നിവ കാറിനെ വേറിട്ട് നിര്‍ത്തുന്നു. 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീല്‍ ആണ് മറ്റൊരു പ്രത്യേകത. വ്യത്യസ്തമായ ഡ്യുവല്‍-ടോണ്‍ തീം ആണ് അകത്തളത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. 3-സ്‌പോക്ക് സ്റ്റിയറിങ് വീലും 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന ഒരു ഡിസൈന്‍ ആണ് ഡാഷ്ബോര്‍ഡിനുള്ളത്. ഡാഷ്ബോര്‍ഡിന് മനോഹാരിത പകര്‍ന്ന് ഹെഡ്-അപ്പ് ഡിസ്‌പ്ലേ വഴിയാണ് ഇന്‍സ്ട്രുമെന്റേഷന്‍ ചെയ്തിരിക്കുന്നത്.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, PM2.5 എയര്‍ ഫില്‍ട്ടര്‍, റിയര്‍ വെന്റുകളുള്ള ഡ്യുവല്‍-സോണ്‍ ഓട്ടോ എസി എന്നിവയാണ് മറ്റ് സവിശേഷതകള്‍. ലെവല്‍-2 ADAS, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി കാമറ എന്നിവ ഇതിന്റെ സുരക്ഷാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 59.6 kWh ബാറ്ററി പായ്ക്കുമായാണ് കാര്‍ വരുന്നത്.
What's Your Reaction?






