പുത്തൻ ലുക്കിൽ ജാവ 42; 'ഐവറി' വേരിയന്റ് വിപണിയിൽ, വില 1.85 ലക്ഷം രൂപ മുതൽ

ഹെഡ്‌ലാമ്പ്, ഇന്ധന ടാങ്ക്, സൈഡ് പാനലുകൾ, ഫ്രണ്ട്-റിയർ ഫെൻഡറുകൾ എന്നിവ ഐവറി നിറത്തിലാണ് വരുന്നത്

Feb 22, 2026 - 20:41
Feb 22, 2026 - 20:42
 0
പുത്തൻ ലുക്കിൽ ജാവ 42; 'ഐവറി' വേരിയന്റ് വിപണിയിൽ, വില 1.85 ലക്ഷം രൂപ മുതൽ

മുംബൈ: ജാവ മോട്ടോർസൈക്കിൾസ് തങ്ങളുടെ ജനപ്രിയ മോഡലായ 'ജാവ 42'-ന്റെ പുതിയ ഐവറി കളർ വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈൻ മാറ്റങ്ങളോടെ എത്തുന്ന ഈ മോഡലിന് 1.85 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ഹെഡ്‌ലാമ്പ്, ഇന്ധന ടാങ്ക്, സൈഡ് പാനലുകൾ, ഫ്രണ്ട്-റിയർ ഫെൻഡറുകൾ എന്നിവ ഐവറി നിറത്തിലാണ് വരുന്നത്. ടാങ്കിന് മുകളിൽ 'Forty Two' എന്നും സൈഡ് പാനലുകളിൽ '42' എന്നും ബോൾഡ് ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ബൈക്കിന്റെ എഞ്ചിനും മറ്റ് ഘടകങ്ങളും കറുത്ത നിറത്തിലാണ് (Black-out theme) നൽകിയിരിക്കുന്നത്.

അലോയ് വീലുകളിലും സ്പോക്ക് റിമ്മുകളിലും ഈ മോഡൽ ലഭ്യമാണ്. മെക്കാനിക്കൽ ഫീച്ചറുകളിൽ മാറ്റമില്ലാതെയാണ് പുതിയ വേരിയന്റ് എത്തുന്നത്. 294.7cc, ലിക്വിഡ്-കൂൾഡ് എഞ്ചിൻ. 27bhp കരുത്തും 26.84Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയർബോക്സ്, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് എന്നിവ ഉൾപ്പെടുന്നു.

ടെലിസ്‌കോപ്പിക് ഫോർക്കും ഇരട്ട ഷോക്ക് അബ്‌സോർബറുകളും മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നു.
ജാവ യെസ്ഡിയുടെ 'ഓണർഷിപ്പ് അഷ്വറൻസ് പ്രോഗ്രാമിന്' കീഴിൽ മികച്ച ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
 4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ. ഇത് 6 വർഷം വരെ നീട്ടാവുന്നതാണ്. റോഡ്‌സൈഡ് അസിസ്റ്റൻസ് 8 വർഷം വരെ ലഭ്യമാണ്. 5 വർഷം വരെയുള്ള വാർഷിക അറ്റകുറ്റപ്പണി കരാറും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow