ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ ആമസോണും ഇരുചക്രവാഹന വില്‍പ്പനയിലേക്ക്...

ഫ്ലിപ്കാർട്ട് നേരത്തെ റോയൽ എൻഫീൽഡുമായി സഹകരിച്ച് ഇരുചക്ര വാഹനങ്ങൾ വിൽക്കാൻ തുടങ്ങിയിരുന്നു

Oct 13, 2025 - 22:44
Oct 13, 2025 - 22:44
 0
ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ ആമസോണും ഇരുചക്രവാഹന വില്‍പ്പനയിലേക്ക്...

ഫ്ലിപ്കാർട്ടിന് പിന്നാലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണും ഇരുചക്ര വാഹനങ്ങളുടെ ഓൺലൈൻ വിൽപ്പനയിലേക്ക് കടക്കുന്നു. ഇതിനായി റോയൽ എൻഫീൽഡുമായിട്ടാണ് ആമസോൺ കൈകോർത്തിരിക്കുന്നത്.

ഫ്ലിപ്കാർട്ട് നേരത്തെ റോയൽ എൻഫീൽഡുമായി സഹകരിച്ച് ഇരുചക്ര വാഹനങ്ങൾ വിൽക്കാൻ തുടങ്ങിയിരുന്നു. ഇതേ പാത പിന്തുടർന്നാണ് ആമസോണിന്റെയും വരവ്. 350 സിസി വിഭാഗത്തിൽപ്പെടുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളാണ് നിലവിൽ രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെയും വിൽപ്പന നടത്തുന്നത്.

ആമസോൺ വഴി ഉപഭോക്താക്കൾക്ക് റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350, ഹണ്ടർ 350, ബുള്ളറ്റ് 350, മെറ്റിയോർ 350, ഗോവൻ ക്ലാസിക് 350 എന്നീ മോഡലുകൾ വാങ്ങാൻ സാധിക്കും.  വരും മാസങ്ങളിൽ ഹിമാലയൻ 450, ഗറില്ല 450, സ്‌ക്രം 450 തുടങ്ങിയ വലിയ ബൈക്കുകളും കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 തുടങ്ങിയ 650 സിസി മോഡലുകളും ഓൺലൈൻ വഴി വിൽക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

വാഹനം എളുപ്പത്തിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്കായി ഫ്ലെക്സിബിൾ പേയ്മെന്റ് ഓപ്ഷനുകളും കമ്പനി അനുവദിക്കുന്നുണ്ട്. ബൈക്കുകൾ കൂടാതെ, വാഹനങ്ങളുടെ ആക്സസറികൾ, റൈഡിങ് ഗിയറുകൾ എന്നിവയും ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങാൻ അവസരമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow