ഓല ഇലക്ട്രിക് പുതിയ എസ്1 പ്രോ സ്‌പോര്‍ട്ട് ബുക്ക് ചെയ്യാം; വെറും 999 രൂപയ്ക്ക്
പുതിയ ഓല എസ്1 പ്രോ സ്പോര്‍ട്ടിന്റെ പ്രധാന ഹൈലൈറ്റ് എഡിഎഎസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്

ഓല ഇലക്ട്രിക് പുതിയ എസ്1 പ്രോ സ്‌പോര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ 1.50 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. താത്പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 999 രൂപ ടോക്കണ്‍ തുക നല്‍കി മോഡല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഡെലിവറികള്‍ 2026 ജനുവരിയില്‍ ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇത് അടിസ്ഥാനപരമായി ഓല എസ്1 പ്രോയുടെ ഒരു സ്‌പോര്‍ട്ടിയര്‍ പതിപ്പാണ്.
പുതിയ ഓല എസ്1 പ്രോ സ്പോര്‍ട്ടിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ 13കിലോവാട്ട്, സ്വന്തമായി വികസിപ്പിച്ചെടുത്ത ഫെറൈറ്റ് മോട്ടോര്‍ ഉള്‍പ്പെടുന്നു, ഇത് 21.4 ബിഎച്പി പവറും 71 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5.2കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഇതില്‍ ഉള്‍പ്പെടുന്നു. ഈ സ്‌കൂട്ടര്‍ ഐഡിസി ക്ലെയിം ചെയ്ത 320 കിമി റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
പുതിയ ഓല എസ്1 പ്രോ സ്പോര്‍ട്ടിന്റെ പ്രധാന ഹൈലൈറ്റ് എഡിഎഎസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്. സ്‌കൂട്ടറിനൊപ്പം, ഒല മൂവ് ഒഎസ്ട6 ഉം അവതരിപ്പിച്ചു, 2026 ന്റെ തുടക്കത്തില്‍ ഇത് വിപണിയിലെത്തും.
What's Your Reaction?






