വില കുറച്ച് അപ്രീലിയ; RS 457-ന്റെ 2026 പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി
4.22 ലക്ഷം രൂപ (എക്‌സ് ഷോറൂം) ആണ് പുതിയ വില
മുംബൈ: ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ പിയാജിയോ തങ്ങളുടെ ജനപ്രിയ സ്പോർട്സ് ബൈക്കായ 'അപ്രീലിയ RS 457'-ന്റെ 2026 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. പഴയ മോഡലിനേക്കാൾ വില കുറച്ചാണ് പുതിയ പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത് എന്നത് ബൈക്ക് പ്രേമികൾക്ക് വലിയ സർപ്രൈസായി. 4.22 ലക്ഷം രൂപ (എക്‌സ് ഷോറൂം) ആണ് പുതിയ വില.
2025 മോഡലിന് 4.35 ലക്ഷം രൂപയായിരുന്നു വില. ജിഎസ്ടി (GST) പരിഷ്കരണത്തെത്തുടർന്ന് ഏകദേശം 13,000 രൂപയോളമാണ് പുതിയ മോഡലിന് കുറഞ്ഞത്. ഇത് വിപണിയിൽ ബൈക്കിന് കൂടുതൽ കരുത്ത് നൽകുമെന്ന് കമ്പനി കരുതുന്നു.
അപ്രീലിയയുടെ വലിയ സൂപ്പർ സ്പോർട്സ് ബൈക്കുകളുടെ ഡിസൈൻ ഭാഷ്യമാണ് RS 457-നും നൽകിയിരിക്കുന്നത്. മൂർച്ചയുള്ള ബോഡി വർക്ക്, ഇരട്ട എൽഇഡി (LED) ഹെഡ്‌ലാമ്പുകൾ. സ്പോർട്ടിയായ ഫ്രണ്ട് ഫെയറിംഗും സ്ലീക്ക് ടെയിൽ സെക്ഷനും. എൻട്രി ലെവൽ ബൈക്കാണെങ്കിലും ഒരു വലിയ സൂപ്പർ ബൈക്കിന്റെ ലുക്കും ഫീലുമാണ് ഇതിന്റെ പ്രത്യേകത.
457 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ. 47.6 bhp കരുത്തും 43.5 Nm ടോർക്കും ഈ എഞ്ചിൻ ഉൽപ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സ്. റൈഡർമാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി അത്യാധുനിക സാങ്കേതികവിദ്യകൾ ബൈക്കിലുണ്ട്: വിപണിയിൽ കവാസാക്കി നിഞ്ച 500, യമഹ YZF-R3 തുടങ്ങിയ ബൈക്കുകളുമായാണ് അപ്രീലിയ RS 457 പ്രധാനമായും മത്സരിക്കുന്നത്.
What's Your Reaction?



