ടൊയോട്ട റൂമിയോണിന് പുതിയ ബേസ് വേരിയന്റ്; വില 9.55 ലക്ഷം രൂപ മുതൽ, ആറ് എയർബാഗുകളും കരുത്തുറ്റ എൻജിനും
'S' വേരിയന്റിനേക്കാൾ 95,500 രൂപയുടെ കുറവാണ് പുതിയ പതിപ്പിനുള്ളത്
ന്യൂഡൽഹി: എംപിവി (MPV) വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ റൂമിയോണിന്റെ ഏറ്റവും പുതിയ ബേസ് വേരിയന്റ് ടൊയോട്ട അവതരിപ്പിച്ചു. 'E' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വേരിയന്റ് റൂമിയോൺ ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന മോഡലാണ്. നിലവിലെ ബേസിക് മോഡലായ 'S' വേരിയന്റിന് താഴെയാണ് 'E' വേരിയന്റ് സ്ഥാനം പിടിക്കുന്നത്. 'S' വേരിയന്റിനേക്കാൾ 95,500 രൂപയുടെ കുറവാണ് പുതിയ പതിപ്പിനുള്ളത്.
എൻജിൻ 1.5 ലിറ്റർ, എൻഎ (NA) പെട്രോൾ എൻജിൻ. 102 bhp കരുത്തും 139 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ. റൂമിയോൺ ശ്രേണിയിൽ 6 സ്പീഡ് ഓട്ടോമാറ്റിക്, സിഎൻജി പതിപ്പുകളും ലഭ്യമാണ്.
കുറഞ്ഞ വിലയിലാണെങ്കിലും അത്യാവശ്യം വേണ്ട സുരക്ഷാ-സൗകര്യങ്ങൾ ഈ മോഡലിൽ ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ഇബിഡി (EBD) സഹിതമുള്ള എബിഎസ് (ABS), ഇഎസ്പി (ESP), ഹിൽ ഹോൾഡ് കൺട്രോൾ (HHC). ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, വീൽ കവറുകളുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ. ഡ്യുവൽ-ടോൺ തീം, ഫ്രണ്ട് - റിയർ പവർ വിൻഡോകൾ, ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ.
What's Your Reaction?