20,000 രൂപ താഴെ വിലയില്‍ സാംസങിന്‍റെ പുതിയ ഫോണ്‍; ഗാലക്സി എ17 ഫൈവ് അവതരിപ്പിച്ചു

കമ്പനിയുടെ ഏറ്റവും മെലിഞ്ഞതും ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ളതുമായ എഐ- അധിഷ്ഠിത സ്മാര്‍ട്ട്ഫോണാണിത്

Sep 3, 2025 - 16:38
Sep 3, 2025 - 16:39
 0
20,000 രൂപ താഴെ വിലയില്‍ സാംസങിന്‍റെ പുതിയ ഫോണ്‍; ഗാലക്സി എ17 ഫൈവ് അവതരിപ്പിച്ചു

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഗാലക്സി എ17 ഫൈവ് ജി വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ജനപ്രിയ ഗാലക്സി എ-സീരീസ് വിപുലീകരിച്ചാണ് പുതിയ ഫോണ്‍ വിപണിയില്‍ എത്തിച്ചത്. കമ്പനിയുടെ ഏറ്റവും മെലിഞ്ഞതും ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ളതുമായ എഐ- അധിഷ്ഠിത സ്മാര്‍ട്ട്ഫോണാണിത്. ഒഐഎസ്-അധിഷ്ഠിത കാമറയാണ് മറ്റൊരു പ്രത്യേകത.

റീട്ടെയില്‍ സ്‌റ്റോറുകളിലും പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഇന്നു മുതല്‍ ഗാലക്സി എ17 ഫൈവ് ജി ലഭ്യമാകും. നീല, ചാര, കറുപ്പ് എന്നി മൂന്ന് പുതുമയുള്ള നിറങ്ങളില്‍ ഫോണ്‍ ഉപഭോക്താക്കളുടെ കൈയിലെത്തും

18,999 രൂപയ്ക്ക് 6 ജിബി റാമും 128 ജിബി സ്റ്റോറേജും 20,499 രൂപയ്ക്ക് 8 ജിബി റാമും 128 ജിബി സ്റ്റോറേജും 23,499 രൂപയ്ക്ക് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണുകളാണ് ലഭിക്കുക. മൈക്രോ എസ്ഡി കാര്‍ഡ് വഴി 2 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഈ ഫോണിന്റെ പ്രത്യേകതയാണ്.

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഹാന്‍ഡ്സെറ്റിലുള്ളത്. 7.5 എംഎം കനവും 192 ഗ്രാം ഭാരവുമുള്ള ഗാലക്സി എ17 ഈ സെഗ്മെന്റിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്ഫോണാണ്. ഉടനടി ഉത്തരം ലഭിക്കത്തക്ക വിധം ജെമിനി ലൈവ് എഐ ഫീച്ചറാണ് മറ്റൊരു പ്രത്യേകത. ഫോണിലെ വോയ്സ് മെയില്‍, കോളുകള്‍ക്ക് മറുപടി ലഭിക്കാത്തപ്പോള്‍ വിളിക്കുന്നവര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സഹായിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow