സിയാറയ്ക്ക് മാറ്റങ്ങളുമായി ടാറ്റ; വില പ്രഖ്യാപനം ഉടന്‍
കാലത്തിനൊത്ത മാറ്റങ്ങള്‍ രൂപത്തിലും ഡിസൈനിലും നല്‍കിയിട്ടുമുണ്ട്
ഐതിഹാസിക മോഡലായ സിയാറയ്ക്ക് കാലികമായ മാറ്റങ്ങളുമായി ടാറ്റ. പുത്തന്‍ സിയാറയുടെ പെട്രോള്‍ – ഡീസല്‍ മോഡലുകള്‍ മുംബൈ നടന്ന ചടങ്ങില്‍ ടാറ്റ അവതരിപ്പിച്ചു. വില ഈ മാസം 25 നു പ്രഖ്യാപിക്കും. 1990 കളില്‍ നിരത്തിലെ താരമായിരുന്ന എസ് യു വി യുടെ തിരിച്ചു വരവ് വാഹനപ്രേമികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പഴയ സിയാറയുടെ അതേ ലുക്ക് നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ സിയാറയെയും കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
എന്നാല്‍, കാലത്തിനൊത്ത മാറ്റങ്ങള്‍ രൂപത്തിലും ഡിസൈനിലും നല്‍കിയിട്ടുമുണ്ട്. പഴയ സിയാറയുടെ സിഗ്‌നേച്ചര്‍ എന്ന് പറയാവുന്ന പിന്നിലെ കര്‍വ്ഡ് സൈഡ് വിന്‍ഡോസും തലയുയര്‍ത്തിയുള്ള ബോണറ്റിന്റെ നില്‍പും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും പുതു സിയാറയിലുമുണ്ട്. പഴയ സിയാറക്ക് ആര്‍15 ടയറുകളായിരുന്നെങ്കില്‍ പുതിയ സിയാറയില്‍ കൂടുതല്‍ വലിയ 19 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത്.
ഐസിഇ മോഡലില്‍ മൂന്ന് പവര്‍ട്രെയിനാണ് സാധ്യത. 1.5 ലീറ്റര്‍ എന്‍ജിനില്‍ നാച്ചുറലി അസ്പയേഡ്, ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കാവുന്നത്. പിന്നീട് ടര്‍ബോ പെട്രോള്‍ എന്‍ജിനും അവതരിപ്പിക്കാനിടയുണ്ട്. ടാറ്റ സിയാറയുടെ ഇവി പതിപ്പും കമ്പനി ഉടനെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?

