ആവശ്യത്തിന് വെള്ളം കുടിക്കണം: ശ്രദ്ധിച്ചില്ലെങ്കിൽ 'ഓവർ ഹൈഡ്രേഷൻ' മുതൽ ഹൃദയാഘാതം വരെ വരാം

അമിതമായ ജലാംശം ശരീരത്തില്‍ കെട്ടിക്കിടന്നാല്‍ വാട്ടര്‍ ഇന്റോക്സിക്കേഷന്‍ എന്ന അവസ്ഥയുണ്ടാകാന്‍ കാരണമാകും

Nov 16, 2025 - 22:19
Nov 16, 2025 - 22:19
 0
ആവശ്യത്തിന് വെള്ളം കുടിക്കണം: ശ്രദ്ധിച്ചില്ലെങ്കിൽ 'ഓവർ ഹൈഡ്രേഷൻ' മുതൽ ഹൃദയാഘാതം വരെ വരാം

ശരീരഭാരം, പ്രായം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ശരീരത്തില്‍ വേണ്ട ജലാംശത്തിന്റെ അളവു കണക്കാക്കുന്നത്. എന്നിരുന്നാലും ആരോഗ്യമുള്ള ഒരു പുരുഷന് 3.5 ലീറ്റര്‍ വരെയും സ്ത്രീകള്‍ക്ക് 2.5 ലീറ്റര്‍ വരെയും വെള്ളം കുടിക്കാം. എന്നാല്‍ പ്രായമായവരും വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും 8 – 10 ഗ്ലാസ് ( 1.5 – 2 ലീറ്റര്‍ ) വരെ അളവില്‍ വെള്ളം കുടിക്കുന്നതാണ് നല്ലത്. കാരണം ഇവര്‍ക്ക് കൂടുതല്‍ ജലം പുറത്തേക്ക് കളയാന്‍ പരിമിതികളുണ്ട്. അമിതമായ ജലാംശം ശരീരത്തില്‍ കെട്ടിക്കിടന്നാല്‍ വാട്ടര്‍ ഇന്റോക്സിക്കേഷന്‍ എന്ന അവസ്ഥയുണ്ടാകാന്‍ കാരണമാകും.

ഇത്തരക്കാര്‍ക്ക് രക്തത്തിലെ സോഡിയത്തിന്റെ അംശവും കുറഞ്ഞു പോകാം. ഓര്‍മക്കുറവ്, തളര്‍ച്ച, ഛര്‍ദി, അപസ്മാരം, അബോധാവസ്ഥ എന്നിവയ്ക്കും സാധ്യതയുണ്ട്. ഈ അവസ്ഥ തക്കസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗുരുതരമാകാം. ആവശ്യത്തിന് ശരീരത്തില്‍ വെള്ളം എത്താതിരുന്നാല്‍ അത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് മൂലം ഓര്‍മക്കുറവ്, പെട്ടെന്നുണ്ടാകുന്ന സ്ഥലകാലവിഭ്രമം എന്നിവ സംഭവിക്കാം. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും താഴാന്‍ സാധ്യതയുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനവും കുറയും. പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കു വരെ നിര്‍ജലീകരണം കാരണമാകാം.

രണ്ട് മണിക്കൂര്‍ ഇടവേളയില്‍ വെള്ളം കുടിക്കാന്‍ ഓര്‍ക്കുക. ഒരു കുപ്പി വെള്ളം കൂടെ കരുതുന്നത് ഇത് എളുപ്പമാക്കും. കൂടാതെ ജ്യൂസ്, കരിക്കിന്‍ വെള്ളം, സൂപ്പ്, തണ്ണിമത്തന്‍, ഓറഞ്ച് പോലുള്ള പഴങ്ങള്‍ എന്നിവ ഇടയ്ക്ക് കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. പ്രായമായവര്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അസ്വസ്ഥതയോ ശ്വാസംമുട്ടലോ ശ്രദ്ധക്കുറവോ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക, നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം.

What's Your Reaction?

like

dislike

love

funny

angry

sad

wow