ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) അഭിമുഖം

ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ്‌റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം

Nov 16, 2025 - 21:43
Nov 16, 2025 - 21:43
 0
ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) അഭിമുഖം

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) - എല്‍പിഎസ് (കാറ്റഗറി നം. 609/2024) തസ്തികയിലേക്ക് 2025 ഓഗസ്റ്റ് 11 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട  ഉദ്യോഗാര്‍ഥികള്‍ക്കായി ആദ്യഘട്ട  അഭിമുഖം  നവംബര്‍ 20 ന് ഉച്ചയ്ക്ക് 12 നും  21 ന് രാവിലെ 9.30 നും  പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ  ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ നല്കിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ അയയ്ക്കുന്നതല്ല.  ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ്, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ്‌റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477-2264134.

What's Your Reaction?

like

dislike

love

funny

angry

sad

wow