കാലുകളിലും കണങ്കാലിലും നീരു വയ്ക്കുന്നത് നിസ്സാരമാക്കരുത്: ഇവ പല ഗുരുതര രോഗങ്ങളുടെയും ലക്ഷണമാകാം

കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഡീപ് വെയ്ൻ ത്രോംബോസിസ്

Dec 10, 2025 - 21:44
Dec 10, 2025 - 21:44
 0
കാലുകളിലും കണങ്കാലിലും നീരു വയ്ക്കുന്നത് നിസ്സാരമാക്കരുത്: ഇവ പല ഗുരുതര രോഗങ്ങളുടെയും ലക്ഷണമാകാം

കാലുകളിലോ കണങ്കാലിലോ സ്ഥിരമായി നീര് വയ്ക്കുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. ശരീരത്തിൽ ദ്രാവകങ്ങൾ (ഫ്ലൂയിഡ്) കെട്ടിക്കിടക്കുന്ന ഈ അവസ്ഥയ്ക്ക് പിന്നിൽ പ്രധാനമായും അഞ്ച് ഗുരുതരമായ കാരണങ്ങളുണ്ട്.

1. ഹൃദയസംബന്ധമായ തകരാറുകൾ
ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, ശരീരത്തിലെ രക്തയോട്ടം കുറയുകയും കാലുകളിലും കണങ്കാലിലുമൊക്കെ ദ്രാവകങ്ങൾ കെട്ടിക്കിടന്ന് നീരു വയ്ക്കാൻ സാധ്യതയുണ്ട്.

2. ഡീപ് വെയ്ൻ ത്രോംബോസിസ് (DVT)
കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഡീപ് വെയ്ൻ ത്രോംബോസിസ് (DVT). കണങ്കാലുകളിലെ നീര് ഈ അവസ്ഥയുടെ ഒരു പ്രധാന ലക്ഷണമാണ്.

3. വൃക്ക രോഗങ്ങൾ
വൃക്കരോഗികളിൽ കണങ്കാലുകളിൽ നീര് വയ്ക്കുന്നത് സാധാരണമാണ്. ഇതിന് പുറമേ വൃക്കരോഗത്തിൻ്റെ മറ്റ് ലക്ഷണങ്ങൾ ഇവയാണ്:

ഹൈപ്പർടെൻഷൻ (അമിത രക്തസമ്മർദ്ദം)

മൂത്രത്തിൻ്റെ അളവ് കുറയുക

ക്ഷീണം, വിശപ്പില്ലായ്മ

മൂത്രത്തിൽ രക്തം, മൂത്രത്തിന് കടുത്ത നിറം

ചർമ്മത്തിന് ചൊറിച്ചിൽ, വിളർച്ച, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ

4. ഹൈപ്പോതൈറോയ്ഡിസം
തൈറോയ്ഡ് ഗ്രന്ഥിക്ക് ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. കണങ്കാലിലെ നീര് ഇതിൻ്റെ ഒരു ലക്ഷണമാണ്. പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയും ഹൈപ്പോതൈറോയ്ഡിസത്തിൻ്റെ ലക്ഷണങ്ങളിൽപ്പെടുന്നു.

5. സെല്ലുലൈറ്റിസ് (ചർമ്മത്തിലെ അണുബാധ)
ചർമ്മത്തിനുണ്ടാകുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് സെല്ലുലൈറ്റിസ്. ഇതിൻ്റെ ഭാഗമായി കാലുകളിൽ നീര്, ചർമ്മത്തിന് ചുവന്ന നിറം, പുകച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചികിത്സിക്കാതെ വിട്ടാൽ ഇത് രോഗിയുടെ ജീവന് തന്നെ ഭീഷണിയാകാം.

കരളിൻ്റെ ആരോഗ്യം ശ്രദ്ധിക്കുക:
കരൾ രോഗം മൂലം ആവശ്യത്തിന് ആൽബുമിൻ ഉത്പാദിപ്പിക്കാതെ വരുമ്പോൾ ദ്രാവകങ്ങൾ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാൻ തുടങ്ങും. അതിനാൽ കാലുകളിൽ നീര് വയ്ക്കുമ്പോൾ കരളിൻ്റെ ആരോഗ്യവും പരിശോധനയ്ക്ക് വിധേയമാക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow