ഫ്ലോറിഡയില്‍ ചെറുവിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നതിനിടെ കാറിന് മുകളിലേക്ക് ഇടിച്ചിറങ്ങി അപകടം
പൈലറ്റും ഒരു യാത്രക്കാരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്
ഫ്ലോറിഡ: ഫ്ലോറിഡയിലെ ബ്രെവാർഡ് കൗണ്ടിയിൽ ഹൈവേയിൽ ചെറുവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അടിയന്തരമായി ലാൻഡ് ചെയ്ത വിമാനം കാറിന് മുകളിൽ ഇടിച്ച് റോഡിലൂടെ നിരങ്ങി നീങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പൈലറ്റും ഒരു യാത്രക്കാരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. എന്നാൽ, കാർ ഓടിച്ചിരുന്ന 57-കാരിയായ സ്ത്രീക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരുക്കുകൾ ഗുരുതരമല്ല.
ഹൈവേയിൽ വിമാനം തകർന്നുവീഴുന്നതിന് മുൻപ് വിമാനത്തിൻ്റെ എൻജിന് തകരാറുകൾ ഉണ്ടായിരുന്നു എന്ന് പൈലറ്റ് അറിയിച്ചിരുന്നതായി യുഎസ് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) വ്യക്തമാക്കി. അടിയന്തരമായി റോഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം കാറിന് മുകളിലേക്ക് ഇടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?

