സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്

Dec 10, 2025 - 21:49
Dec 10, 2025 - 21:49
 0
സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പ്രമുഖ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ പുതുതലമുറ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ മിഡ് – സൈസ് എസ് യുവിയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളും അഞ്ചു ട്രിം ലെവലുകളുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. HTE, HTK, HTX, GT-Line, X-Line എന്നിവയാണ് ട്രിം ലെവലുകള്‍. ബുക്കിങ് ആരംഭിച്ചു. 

ജനുവരി രണ്ടിന് വില പ്രഖ്യാപിക്കും. മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 113bhp ഉം 144Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോള്‍ എന്‍ജിനാണ് എന്‍ട്രി ലെവല്‍ ഓപ്ഷന്‍. അതേസമയം ഏറ്റവും മികച്ച ഓപ്ഷന്‍ 158bhp ഉം 253Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ GDi ആണ്. 118bhp ഉം 260Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ആണ് മറ്റൊന്ന്. വിവിധ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. വില 12 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow