1.21 ലക്ഷം രൂപയുടെ കിഴിവുമായി വാഗണ്‍ആര്‍

ഏകദേശം 1.21 ലക്ഷം രൂപയുടെ വലിയ കിഴിവ് നല്‍കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Aug 11, 2025 - 22:52
Aug 11, 2025 - 22:52
 0
1.21 ലക്ഷം രൂപയുടെ കിഴിവുമായി വാഗണ്‍ആര്‍

രാജ്യത്തെ ജനപ്രിയവാഹന ബ്രാന്‍ഡായ മാരുതി സുസുക്കി ഇന്ത്യയുടെ വാഹനനിരയില്‍, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് വാഗണ്‍ആര്‍. ഓഗസ്റ്റില്‍, കമ്പനി ഈ കാറിന് വന്‍ വിലക്കിഴിവാണ് നല്‍കുന്നത്. ഏകദേശം 1.21 ലക്ഷം രൂപയുടെ വലിയ കിഴിവ് നല്‍കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഇപ്പോള്‍ ഈ കാര്‍ വാങ്ങുമ്പോള്‍, കമ്പനി 60,000 രൂപയോടൊപ്പം 60,790 രൂപയുടെ സൗജന്യ കിറ്റും നല്‍കുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, അപ്ഗ്രേഡ് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഓഫറുകള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow