വിട്ടുമാറാത്ത രോഗങ്ങളുണ്ടോ? ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യം, ചെയ്യേണ്ടത് ഇത്രമാത്രം !

ദിവസവും രാവിലെ അല്‍പം നേരം വായന ശീലമാക്കുക. ജേണലിങ് സമ്മര്‍ദ്ദ നില കുറയ്ക്കുന്നു.

Aug 11, 2025 - 22:28
Aug 11, 2025 - 22:28
 0
വിട്ടുമാറാത്ത രോഗങ്ങളുണ്ടോ? ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യം, ചെയ്യേണ്ടത് ഇത്രമാത്രം !

പ്രമേഹം, ഹൃദ്രോഗം, സന്ധി പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രത്യേകിച്ച്, ശരീരഭാരം കുറയ്ക്കുന്നതിനും, പ്രഭാത ശീലങ്ങള്‍ ഗുണം ചെയ്യും. ദിവസവും രാവിലെ ഒരേ സമയത്ത് എഴുന്നേല്‍ക്കുക, ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് ലെപ്റ്റിന്‍, ഗ്രെലിന്‍ തുടങ്ങിയ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു. 

അനാവശ്യമായ ലഘുഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക, ദിവസവും ചെറു ചൂടുവെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുക. വെള്ളം കുടിക്കുന്നത് ആദ്യം ശരീരത്തിന് ജലാംശം നല്‍കുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ നാരങ്ങയോ കറുവപ്പട്ടയോ ചേര്‍ക്കാം. ദിവസവും രാവിലെ 10-15 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും രാവിലത്തെ വെയില്‍ കൊള്ളുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരത്തിലെ സെറോടോണിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും രാത്രിയില്‍ മെലറ്റോണിന്റെ അളവ് നിയന്ത്രിക്കുകയും മികച്ച നിലവാരമുള്ള ഉറക്കത്തിനായി സഹായിക്കുകയും ചെയ്യുന്നു. 

ദിവസവും രാവിലെ അല്‍പം നേരം വായന ശീലമാക്കുക. ജേണലിങ് സമ്മര്‍ദ്ദ നില കുറയ്ക്കുന്നു. മുട്ട, തൈര്, തുടങ്ങിയ പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നാന്‍ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും. ദിവസവും രാവിലെ 15 മിനിറ്റ് നേരം നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നടത്തം ഒരു ദിവസത്തെ കൂടുതല്‍ ഊജ്ജത്തോടെ നിലനിര്‍ത്തും. ഗ്രീന്‍ ടീയും ബാക്ക് കോഫിയും (മിതമായ അളവില്‍) കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനവും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow